സായന്തനം നിഴൽ വീശിയില്ലMusic: ജോൺസൺ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്എസ് ജാനകി
Film/album: ഒഴിവുകാലംസായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല ()
പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
സന്ധ്യ വീണ്ടും വന്നു ആ…ആ…ആ…..
സീമന്തരേഖയില്‍ സിന്ദൂരമണിയുമൊരുഷ-
സന്ധ്യ വീണ്ടും വന്നു
കാലം നമുക്കായ് ഒരുക്കും മുഹൂര്‍ത്തം
അതിധന്യമാകും മുഹൂര്‍ത്തം
ആ…ആ..ആ..ആ..ആ.. .
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല
ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
സാമഗാനത്തിലലിയാം ആ..ആ..ആ..ആ.
ശ്രീമതി പക്ഷികള്‍ സാധകം ചെയ്യുമീ
സാമഗാനത്തിലലിയാം
പ്രാണനില്‍ വിങ്ങുമചുംബിത മൌനം
ചിറകുകള്‍ തേടും മൌനം
ആ…ആ..ആ..ആ..ആ.. .
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല
പൊയ്പ്പോയ നാളിന്‍ മയില്‍പീലി മിഴികളില്‍
നീലാഞ്ജനദ്യുതി മങ്ങിയില്ല
സായന്തനം നിഴല്‍ വീശിയില്ല
ശ്രാവണ പൂക്കളുറങ്ങിയില്ല