poonthenaaruve ponmudivuzhaayile lyrics

പൂന്തേനരുവീ പൊന്മുടി പുഴയുടെMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Raaga: പഹാഡി
Film/album: ഒരു പെണ്ണിന്റെ കഥപൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം 

(പൂന്തേനരുവീ.. )
ഒരു താഴ്വരയിൽ ജനിച്ചൂ – നമ്മൾ

ഒരു പൂന്തണലിൽ വളർന്നൂ

പൂനിലാവലക്കിയ പുളിയിലക്കരയുള്ള

പുടവയുടുത്തു നടന്നു – നമ്മൾ

പൂക്കളിറുത്തു നടന്നൂ

ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ

ആഹാ ആഹാ ആഹാഹാഹാ

ഓഹോ ഓഹോ ഒഹോഹൊഹോ 

(പൂന്തേനരുവീ.. )
മടിയിൽ പളുങ്കു കിലുങ്ങീ – നീല

മിഴികളിൽ കനവു തിളങ്ങീ

കാമിനി മണിമാരിൽ പുളകങ്ങളുണർത്തുന്ന

കഥകൾ പറഞ്ഞു മയങ്ങീ – നമ്മൾ

കവിതകൾ പാടി മയങ്ങീ

ഓർമ്മകൾ മരിക്കുമോ – ഓളങ്ങൾ നിലയ്ക്കുമോ 

ആഹാ ആഹാ ആഹാഹാഹാ

ഓഹോ ഓഹോ ഒഹോഹൊഹോ 
പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം

നമുക്കൊരേ ദാഹം

പൂന്തേനരുവീ…

Poonthenaruvi Ponmudi Puzhayude – Oru Penninte Kadha ()

Leave a Comment