പെണ്ണിന്റെ ചെഞ്ചുണ്ടിൽMusic: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Raaga: പീലുFilm/album: ഗുരുജീ ഒരു വാക്ക്പെണ്ണിന്റെ ചെഞ്ചുണ്ടിൽ
പുഞ്ചിരി പൂത്തു ഹയ്യാ
കണ്ണാടി പുഴയിലു വിരിയണ
കുളിരല പോലെ
കണ്ടില്ലേ കിന്നാരം
പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ
കലപില പോലെ (പെണ്ണിന്റെ…)
കരിവണ്ടിണ കണ്ണുകളിൽ
ഒളിയമ്പുകൾ എയ്യണതോ
തേൻ കുടിക്കണതോ കണ്ടൂ
വിറ കൊള്ളണ ചുണ്ടുകളിൽ
ഉരിയാടണ തന്തറമോ
മാര മന്തറമോ കേട്ടൂ
ഒയ്യാരം പയ്യാരം
തുടി കൊട്ടണ ശിങ്കാരം
ഓഹൊയ് ഹൊയ്
മനസ്സിന് കുളിരണു ( പെണ്ണിന്റെ..)
അഴകാർന്നൊരു ചന്തിരനോ
മഴവില്ലെഴും ഇന്ദിരനോ
ആരു നീയറിയാരാരോ
കുളിരേകണൊരമ്പിളിയോ
കുളിരാറ്റണ കമ്പിളിയോ
മങ്കയാളിവളാരാരോ
അന്നാരം പുന്നാരം
മൊഴി മുട്ടണ കിന്നാരം
ഓഹൊയ് ഹൊയ്
അടിമുടി തളരണു ( പെണ്ണിന്റെ..)