പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേMusic: ജോൺസൺ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്ര
Raaga: ശുദ്ധധന്യാസി
Film/album: സല്ലാപംപഞ്ചവർണ്ണ പൈങ്കിളി പെണ്ണേ
ഇന്നെനിക്കൊരു ദൂതു പോകാമോ
ആരാരും കാണാതെ ഒന്നവിടെ ചെല്ലാമോ
കുറിമാനം നൽകി പോരാമോ (പഞ്ച…)
ഏതു രാഗം പാടണം ഞാൻ ഇനിയവനെ കാണുമ്പോൾ
എന്തു മധുരം നൽകണം ഞാൻ അവനെന്നെ പുണരുമ്പോൾ ()
അറിയാതെ..ഓ..ഓ..ഓ
അറിയാതെന്നനുരാഗ തേന്മാവിൻ കൊമ്പത്ത്
സ്നേഹത്തിൻ കന്നിതിങ്കൾ പൂക്കുന്നു (പഞ്ച..)
എന്റെയുള്ളിൽ കണ്ടതെല്ലാം പറയാനിന്നറിയില്ല
എന്റെ തീരാ മോഹമൊന്നും ഒരു രാവിൽ തീരില്ല ()
ആരാരോ..ഓ..ഓ..ഓ..
ഈ രാവിനി മായില്ലെന്നാരാരോ മൊഴിയുന്നു
ഇടനെഞ്ചിൽ പെയ്തുണരുന്നു കിന്നാരം (പഞ്ച..)