പമ്പാഗണപതി പാരിന്റെയധിപതി | Pambaaganapathi lyrics

പമ്പാഗണപതി

Music: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: എം ജി ശ്രീകുമാർ
Raaga: ഖരഹരപ്രിയആനന്ദഭൈരവി
Film/album: പട്ടാളം

പമ്പാഗണപതി പാരിന്റെയധിപതി

കൊമ്പാര്‍ന്നുണരണമന്‍പില്‍

തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍

വിഘ്നങ്ങള്‍ വിധി പോലെ തീര്‍ക്കേണം മുന്‍പില്‍

വേദാന്തപ്പൊരുളില്‍ ആധാരശിലയേ

കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ

കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍ള്‍

ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍

അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍
നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

(പമ്പാഗണപതി….)
പന്തളനാഥന്‍ വന്‍‌പുലി.മേലെ വന്നെഴുന്നള്ളും മാമലയില്‍

മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍

ഓ… ദയാമയാ പരാല്പരാ

ശരണജപങ്ങളോടെ നില്‍ക്കവേ

ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും

(പമ്പാഗണപതി…..)
സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ

സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍

ഓ… നിരാമയാ നിരന്തരാ

പ്രണവജപങ്ങളോടെ നില്‍ക്കവേ

ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം

(പമ്പാഗണപതി….)
നെയ്യഭിഷേകം സ്വാമിക്ക്

പാലഭിഷേകം സ്വാമിക്ക്

തിരുവാഭരണം സ്വാമിക്ക്

തിരുവമൃതേത്തും സ്വാമിക്ക്

Pamba ganapathi – Pattalam

Leave a Comment