പച്ചരത്നത്തളികയില്‍ മെച്ചമേറും പലപൂക്കള്‍
വെച്ചവനു ദേവതമാര്‍ പിന്‍പേ നിരക്കേ
അംഗരക്ഷണത്തിന്നായി ശൃംഗപരിവാരത്തോടേ
തുംഗമായ ശിരസ്സുമായു് മലയന്‍ നില്‍ക്കേ
നീലനിലയങ്കിയാര്‍ന്ന നീരധിയാം ഹരിക്കാരന്‍
ചാലവേയൊഴിഞ്ഞൊതുങ്ങി വണങ്ങി വാഴു്കേ
ആനന്ദത്തേനരുവിയില്‍ സ്നാനമാടിസ്നിഗ്ദ്ധമേനി
സൂനസുരഭില സസ്യപുളകിതമായു്
ലോലമാം നെല്ലോലനെയ്തു നീലസാരിചുതച്ചതില്‍ –
മേലനേകം കതിര്‍മാല ലീലയില്‍ ചാര്‍ത്തി
ചന്ദനത്തിന്‍ മണം വീശും മന്ദമാം നിശ്വസിതത്താല്‍
സുന്ദരമാം മുഖത്തോടം നമ്മുടെ ഗാത്രി
വന്‍ പുണ്യത്താല്‍ തന്നിലേറ്റം അയ്മ്പുചേര്‍ന്നു വാഴും പൊന്നു –
തമ്പുരാനു നേര്‍ന്നിടുന്നു നിത്യമംഗളം
നാളില്‍ നാളിലവിടേക്കു ഭാവുകങ്ങള്‍ വളരട്ടെ
നാളില്‍ നാളില്‍ ധര്‍മ്മഹസ്തം വിജയിക്കട്ടെ
വരികള്‍ തിരുത്താം | See Lyrics in English