Music Lyricist Singer Film/album ഷാൻ റഹ്മാൻമനു മഞ്ജിത്ത്ഷാൻ റഹ്മാൻരാഹുൽ ജയചന്ദ്രൻഒരു മുത്തശ്ശി ഗദOro oronnaaya – Oru muthashshi gadഅടിപൊളി…പൊളിഒരൊന്നോരോന്നായ് മോഹം തോന്നുമ്പോൾ
നാളെ നാളെക്കായ് അതു നീട്ടീടേണ്ടല്ലോ…
ഇന്നേ ചെന്നീടാം ഇപ്പം പോയീടാം
എല്ലാമെല്ലാമീ നാം വാങ്ങിപ്പോന്നീടും…
ഇത് മണ്മേലേ ഇതു പോലെ ഉയിരോടെ
ഇനിയെത്ര നാളുണ്ടതേതേതുമറിയില്ലല്ലോ…
പൊൻ സ്വപ്നങ്ങളെല്ലം തനി നേരായിത്തീർക്കാൻ
നാമെന്തേയിന്നാരേയോ കാത്തേ നിൽക്കുന്നൂ…
ആ…ആ.. താനേ താനേയുള്ളിൽ മോഹം മേയുന്നേ…
ഓ.. എണ്ണിത്തീരും മുന്നേ എണ്ണം കൂടുന്നേ…
മിന്നാമിന്നിത്തെല്ലായ് മുന്നിൽ മിന്നുമ്പോൾ…
പിന്നിൽ പമ്മിച്ചെല്ലാം മെല്ലേ….
വേണ്ടതരിമണി വേണമൊരുചൊടി
ആഞ്ഞു പിടിപിടി കണ്ടു പഠി പഠി…
വീണ പടുകുഴി ചാടി വരുകിനി
നിരവിതുമറിയാകെ അടിപൊളി അടിപൊളി….
വേണ്ടതരിമണി വേണമൊരുചൊടി
ആഞ്ഞു പിടിപിടി കണ്ടു പഠി പഠി…
വീണ പടുകുഴി ചാടി വരുകിനി
നിരവിതുമറിയാകെ അടിപൊളി അടിപൊളി…
തമ്മിൽക്കാണും നേരങ്ങൾ…
പങ്കിട്ടീടും സ്നേഹങ്ങൾ…
സന്തോഷത്തിൻ മേളങ്ങൾ നാം….
ആകാശത്തെ പൂന്തോപ്പിൽ
ആടിക്കാറും നീങ്ങുമ്പോൾ…
ആടിക്കൂടാനീണങ്ങൾ താ…
നോവിൽ പെയ്യും കണ്ണീരെല്ലാം…
ആറുന്നതീ തീരങ്ങളിൽ…
കാതോർത്തെന്നാൽ കേൾക്കുന്നതോ…
രാഗങ്ങളായ്….
താനേ താനേയുള്ളിൽ മോഹം മേയുന്നേ…
ഓ.. എണ്ണിത്തീരും മുന്നേ എണ്ണം കൂടുന്നേ…
മിന്നാമിന്നിത്തെല്ലായ് മുന്നിൽ മിന്നുമ്പോൾ…
പിന്നിൽ പമ്മിച്ചെല്ലാം മെല്ലേ….
വേണ്ടതരിമണി വേണമൊരുചൊടി
ആഞ്ഞു പിടിപിടി കണ്ടു പഠി പഠി…
വീണ പടുകുഴി ചാടി വരുകിനി
നിരവിതുമറിയാകെ അടിപൊളി അടിപൊളി….
വേണ്ടതരിമണി വേണമൊരുചൊടി
ആഞ്ഞു പിടിപിടി കണ്ടു പഠി പഠി…
വീണ പടുകുഴി ചാടി വരുകിനി
നിരവിതുമറിയാകെ അടിപൊളി അടിപൊളി….