ഓർമ്മകളേ കൈവള ചാർത്തി വരൂMusic: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ ജെ യേശുദാസ്
Film/album: പ്രതീക്ഷഓര്‍മ്മകളേ…
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ (ഓര്‍മ്മകളേ…)
ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ
മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര…)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ…)