ഒന്നാമന്‍ കൊച്ചുതുമ്പീMusic: വി ദക്ഷിണാമൂർത്തി
Lyricist: പി ഭാസ്ക്കരൻ
Singer: അമ്പിളിശ്രീലത നമ്പൂതിരികോറസ്
Film/album: തച്ചോളി മരുമകൻ ചന്തുഒന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
വെച്ചുണ്ണാന്‍ കൊച്ചുരുളി ചെറുകോരിക ഞാന്‍ തരുവേന്‍
രണ്ടാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
മൂന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേൻ
നാലാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍
അഞ്ചാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും
കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍