Olaangale odangale lyrics

ഓളങ്ങളേ ഓടങ്ങളേMusic: സലിൽ ചൗധരി
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: തുമ്പോളി കടപ്പുറംഓളങ്ങളേ ഓടങ്ങളേ
വെള്ളിമണി തുള്ളുന്ന ചന്തങ്ങളേ
തീരത്തു പൂവരശു പൂവിട്ടിതാ
നീരാഴിയും പാലാഴിയായ്
ഒരു നോക്കിൽ വിരിയും പൊൻപൂക്കളായ്
ഓളങ്ങൾ മുറിയേ ഓടങ്ങൾ വാ
തുള്ളുമോളങ്ങളിൽ കന്നിയോടങ്ങൾ വാ  (ഓളങ്ങളേ)

നീ കണ്ടു മോഹിച്ച പൊൻ‌മത്സ്യമായ്
നീരാഴിയിൽ നീന്തി ഞാൻ പോവതായ്
കണ്ടൂ കിനാവൊന്നു ഞാനിന്നലെ
നിൻ തോണി നിറയുന്നു പവിഴങ്ങളാൽ
ഈ തിരയിലാടുന്നതെൻ മോഹമോ നിൻ തോണിയോ (ഓളങ്ങളേ)

പൂമുന്തിരിപ്പന്തൽ രാപ്പാർക്കുവാൻ
തേൻ മാതളങ്ങൾ വിരുന്നേകുവാൻ
ഏതോ കിനാവിന്റെ കൈകോർത്തു നാം
തേടുന്ന പനിനീർ മലർ തോപ്പിതാ
ചേവടികൾ താളത്തിലാടുന്നിതാ
ആടുന്നിതാ…. (ഓളങ്ങളേ)

uDeFGqOJfqg

Leave a Comment