nityavishudhayamaa kanyamariyame lyrics

നിത്യവിശുദ്ധയാം കന്യാമറിയമേMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: കെ ജെ യേശുദാസ്
Film/album: നദിനിത്യ വിശുദ്ധയാം കന്യാമറിയമേ

നിൻ നാമം വാഴ്ത്തപ്പെടട്ടേ

നന്മനിറഞ്ഞ നിൻ സ്‌നേഹവാത്സല്യങ്ങൾ

ഞങ്ങൾക്കനുഗ്രഹമാകട്ടെ

(നിത്യ വിശുദ്ധയാം)
കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന-

മേച്ചിൽ‌പ്പുറങ്ങളിലൂടെ

അന്തിക്കിടയനെ കാണാതലഞ്ഞീടും

ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ മേയും

ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ

(നിത്യ വിശുദ്ധയാം)
ദുഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ

സ്വർഗ്ഗകവാടത്തിൻ മുമ്പിൽ

മുൾമുടി ചൂടി കുരിശും ചുമന്നീടാൻ

മുട്ടി വിളിക്കുന്നു ഞങ്ങൾ ഇന്നും

മുട്ടി വിളിക്കുന്നു ഞങ്ങൾ

Nadhi | Nithya Vishudhayam song

Leave a Comment