Movie : Neeraja
Song : Nerukayil Nin Nerukayil
Music : Sachin Shankor Mannath
Lyrics : Vinayak Sasikumar
Singer : Mridula Warrier, Sachin Shankor Mannath
നെറുകയിൽ നിൻ നെറുകയിൽ നൂറുമ്മ നൽകാം
ഇരു മനം ഇരു തളിരുടൽ ഒന്നാക്കിടാം
ചുരുൾ മുടി വിരിയിൻ അകമെയ് ഞാൻ നിന്നെ മൂടാം
ഇനി വരും പകലിരവുകൾ കൂട്ടായിടാം
ആരോരും കാണ മോഹങ്ങൾ തമ്മിൽ ആവോളം കൈമാറാം
നീഹാരം പോലെ ഈ ജന്മം നിന്നിൽ തോരാതെ പെയ്‌തീടാം
നെറുകയിൽ നിൻ നെറുകയിൽ നൂറുമ്മ നൽകാം
വിരലും വിറയും താലോലമായ്
നിൻ മടി തലയണയായ് മാറുമ്പോൾ
മൊഴിയിൽ ചിരിയിൽ സ്നേഹാംശമായ്
നാമൊരു ശ്രുതിയഴകായ് ചേരും നേരം
തീ വേനലിൽ നീ പെയ്യവേ
വാടാതെ വീഴാതെ ഓരോ നാളും
നിൻ പൂ മുഖം കാണാതെ ഞാൻ
ഞാനായ് മാറില്ല ഇനി നീ മണ്ണിൽ
നീ എൻ വാഴ്വിൻ പുണ്യം