നഗരം നഗരം മഹാസാഗരംMusic: കെ രാഘവൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: നഗരമേ നന്ദിനഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം മഹാസാഗരം
സ്നേഹിക്കുന്നു കലഹിക്കുന്നു
മോഹഭംഗത്തിലടിയുന്നു
നുരകള്‍ തിങ്ങും തിരകളെപ്പോലെ
നരരാശികളിതിലലയുന്നു
നഗരം നഗരം മഹാസാഗരം മഹാസാഗരം
കുതിച്ചു പായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങിനെ ഞാൻ
പാരാവാരത്തിരയില്‍ എന്നുടെ
പവിഴദ്വീപു തകര്‍ന്നാലോ
നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാന്‍ വിടാത്ത കാമുകി
പിരിയാന്‍ വിടാത്ത കാമുകി
നഗരം നഗരം മഹാസാഗരം മഹാസാഗരം