Music Lyricist Singer Film/album വിനു തോമസ്കെ ആർ നാരായണൻവിനീത് ശ്രീനിവാസൻഒരു മുറൈ വന്ത് പാർത്തായാMuzhungal vaanil – Oru muraai vannu paarthaayaമുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണേമഴവില്ലിൻ തൂവലടർന്നൊരു മയിലായ് മാറിയ പോലാണേ
മധുവൂറും പൂവാണേ മറിമാൻ കിടാവാണേ
ശൃംഗാരത്തെല്ലോ ചുണ്ടിൽ മെല്ലെ ചൊല്ലുമ്പം
അരിമുല്ലച്ചിരിയാണേ അരയന്നച്ചുവടാണേ
മണിമെയ്യിൽ താഴമ്പൂമണമോ തളിരഴകേ
മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണേ
മഴവില്ലിൻ തൂവലടർന്നൊരു മയിലായ് മാറിയ പോലാണേ
മാടപ്പൊൻപ്രാവേ മെയ്യിൽ
താരുണ്യത്തേനും തൂകി
നിശാപുഷ്പഗന്ധവുമായ് നീ വന്നിടുമ്പോൾ
നീഹാരപ്പൂമഴ പെയ്യും.. ഈ വിണ്ണിൻ വാടികൾ തോറും
പാടുന്നു പാർവ്വണമാകെ രാപ്പൂങ്കിളികൾ
ചേമന്തി ചുണ്ടത്തെ… ചേലോലും മൗനം
മായുമ്പോൾ പെണ്ണേ നീ വാടാമലരോ
മൂവന്തിത്തീരത്തെ ചെമ്മാനച്ചേലേ
നീയേകും നേരങ്ങൾ മായാജാലം പോലെ
മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണേ
മഴവില്ലിൻ തൂവലടർന്നൊരു മയിലായ് മാറിയ പോലാണേ
നീലപ്പൊന്മാനേ തെന്നൽ
തേരേറി പോകും രാവിൽ
കിനാവിന്റെ നെഞ്ചിലുറങ്ങും.. വാർമതിയോ
നീരാടും സ്വപ്നങ്ങൾതൻ.. നിറവാർന്ന രാവുകളിൽ നീ
നീലാമ്പൽപ്പൂവോ വിരിയും വെൺതാമരയോ
മാനത്തെ മുറ്റത്തെ മാമ്പൂവേ നീയിന്ന്
ആരാരും.. മോഹിക്കും ഓമൽക്കനവോ
ചാരത്തും.. ദൂരത്തും നിൻ രൂപം മാത്രം..
മായല്ലേ വാകപ്പൂ കൊഴിയും വഴിയിൽ.. നീളേ
മുഴുതിങ്കൾ വാനിൽ തങ്കച്ചിരി തൂകുന്നൊരു ചേലാണേ
മഴവില്ലിൻ തൂവലടർന്നൊരു മയിലായ് മാറിയ പോലാണേ