മൗനം തളരുംMusic: ജി ദേവരാജൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: കെ ജെ യേശുദാസ്
Raaga: സിന്ധുഭൈരവി
Film/album: രതിനിർവേദംമൗനം തളരും തണലിൽ
നീളും നിഴലിൻ വഴിയിൽ
കാറ്റു വീശി ഇല കൊഴിഞ്ഞു
കാത്തിരിപ്പിന്റെ വീർപ്പുലഞ്ഞൂ (മൗനം..)
മലയലിയും കുളിരലകൾ
പോരും വഴിക്ക് പാടീ ()
ഒഴുകി വരും ചുരുളലിയും
മൂകവിലാപ കാവ്യം
മൂകവിലാപ കാവ്യം (മൗനം..)
തള പൊഴിയും ഞൊറിയലകൾ
തേങ്ങിപ്പിടഞ്ഞു വീണു ()
അലഞ്ഞടിയും കനലൊളിയായ്
ദൂരേ ദിനാന്ത തീരം
ദൂരേ ദിനാന്ത തീരം (മൗനം..)