Manojnam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1940    സംഗീതം റ്റി കെ ജയരാമയ്യര്‍    ഗാനരചന പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍    ഗായകര്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍,മാവേലിക്കര എൽ പൊന്നമ്മ  

മനോജ്ഞം മാമകരൂപം

മനോജ്ഞം മാമകരൂപം…

ശാരദ രാഗ – സുലീലാ രംഗം

സുലീലാ രംഗം..

സുലീലാ രംഗം….

ശാരദ രാഗ – സുലീലാ രംഗം

പങ്കജം… തങ്കം…

മനോജ്ഞം മാമകരൂപം

കാലമിതുമാറും ഹേ!

കാര്‍മേഘ -വേണീ

കഞ്ചദളം വാടും

കാന്തിയിതു മായും -ഈ

ലോകം മയങ്ങും

കാന്തിയിതു – മായും – ബാലേ!

കാലമിതു – മാറും – ഭാഗ്യ!

കാലമിതു – മാറും

വാദമിതുപോരും – ഹേ!

വീരാ വേദാന്ത

വാദമിതുപോരും – ശൂന്യ!

വാദമിതുപോരും – ഹാ! ഹാ!

മായമണം വീശും

പ്രസൂനങ്ങളില്ലേ…..

താവകമോടി – കുറഞ്ഞുതുടങ്ങി

തൂമണമോ -ദയനീയമടങ്ങി

കാമിനി, മതി! മതി! നിന്‍ സഹവാസം

കൈവെടിയും – മധുപാളി

കൈവെടിയും – മധുപാളി…

പോരും ഉത്സാഹം – രവീന്ദ്രാ ! നീ വിലസാതേ

വേനലിലാണ്ട തടാകം പോലെ തടാകം പോലെ!

തടാകം പോലെ!

വേനലിലാണ്ട തടാകം പോലെ

ഹാ വരണ്ടില്ലേ

താവകം മേനി – രവീന്ദ്രാ! നീ വിലസാതേ….രവീന്ദ്രാ

നീ വിലസാതേ…

 

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment