Manjalalayal mungithothri lyrics

മഞ്ഞലയിൽ മുങ്ങിത്തോർത്തിMusic: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: പി ജയചന്ദ്രൻ
Raaga: മോഹനം
Film/album: കളിത്തോഴൻഓ…..
മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധധുമാസ ചന്ദ്രിക വന്നു

നിന്നെ മാത്രം കണ്ടില്ലല്ലോ

നീ മാത്രം വന്നില്ലല്ലോ

പ്രേമചകോരീ ചകോരീ ചകോരീ

(മഞ്ഞലയിൽ…)
കർണ്ണികാരം പൂത്തു തളിർത്തു

കല്പനകൾ താലമെടുത്തു ()

കണ്മണിയെ കണ്ടില്ലല്ലോ

എന്റെ സഖി വന്നില്ലല്ലോ

കണ്ടവരുണ്ടോ… ഉണ്ടോ ..ഉണ്ടോ…

(മഞ്ഞലയിൽ… )
കഥ മുഴുവൻ തീരും മുമ്പേ

യവനിക വീഴും മുമ്പേ ()

കവിളത്തു കണ്ണീരോടെ

കദനത്തിൻ കണ്ണീരോടെ

കടന്നുവല്ലോ അവൾ നടന്നുവല്ലോ

(മഞ്ഞലയിൽ…)
വേദനതൻ ഓടക്കുഴലായ്

പാടിപ്പാടി ഞാന്‍ നടന്നു

മൂടുപടം മാറ്റി വരൂ നീ

രാജകുമാരീ .. കുമാരീ – കുമാരീ 
മഞ്ഞലയിൽ മുങ്ങിത്തോർത്തി

ധധുമാസ ചന്ദ്രിക വന്നു

നിന്നെ മാത്രം കണ്ടില്ലല്ലോ

നീ മാത്രം വന്നില്ലല്ലോ

പ്രേമചകോരീ ചകോരീ ചകോരീ

Kalithozhan Movie Songs – Manjilayil Mungithorthe Song – Prem Nazir, Sheela

Leave a Comment