mandara cheppundo lyrics

മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോMusic: ജോൺസൺ
Lyricist: പൂവച്ചൽ ഖാദർ
Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
Raaga: ശുദ്ധധന്യാസി
Film/album: ദശരഥംമന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ

കയ്യില്‍ വാര്‍മതിയേ…

പൊന്നും തേനും വയമ്പുമുണ്ടോ

വാനമ്പാടി തന്‍ തൂവലുണ്ടോ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൗനം പാടുന്നൂ… [മന്ദാര…]
തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാത്സല്യം… വാത്സല്യം…

രാപ്പാടിയേകും നാവേറ്റു പാട്ടിന്‍ നൈര്‍മല്യം… നൈര്‍മല്യം…

തളിരിട്ട താഴ്‌വരകൾ താലമേന്തവേ

തണുവണി കൈകളുള്ളം ആര്‍ദ്രമാക്കവേ

മുകുളങ്ങള്‍ ഇതളണിയെ കിരണമാം കതിരണിയെ

ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍

മൗനം പാടുന്നൂ… [മന്ദാര…]
എരിയുന്ന പകലിന്‍ ഏകാന്തയാനം

കഴിയുമ്പോള്‍ കഴിയുമ്പോള്‍ 

അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി

അണയുമ്പോള്‍ അണയുമ്പോള്‍

പടരുന്ന നീലിമയാല്‍ പാത മൂടവേ

വളരുന്ന മൂകതയില്‍ ആരുറങ്ങവേ

നിമിഷമാം ഇല കൊഴിയേ ജനിയുടെ രഥമണയേ

ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു

( മന്ദാരച്ചെപ്പുണ്ടോ )

Mandara Cheppundo {HD &HQ Audio} Dasharatham ()

Leave a Comment