kudajathriyil kudikollum lyrics

കുടജാദ്രിയിൽ കുടികൊള്ളും – MMusic: രവീന്ദ്രൻ
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്
Raaga: രേവതി
Film/album: നീലക്കടമ്പ്കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു
മംഗള മന്ദസ്മിതം തൂകു
കുടജാദ്രിയില്‍ കുടി കൊള്ളും
മഹേശ്വരി ഗുണദായിനി സര്‍വ്വ ശുഭകാരിണി

നാദാത്മികേ ആ…..ആ….
മൂകാംബികേ ആ….. ആ …..
ആദി പരാശക്തി നീയേ
നാദാത്മികേ ദേവി മൂകാംബികേ
ആദി പരാശക്തി നീയേ
അഴലിന്റെ  ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
നിറകതിര്‍ നീ ചൊരിയു
ജീവനില്‍ സൂര്യോദയം തീര്‍ക്കു   (കുടജാദ്രിയില്‍ ..)

വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി ()
ഒരു ദുഃഖ ബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു
ഹൃദയം സൗപര്‍ണ്ണികയാക്കു (കുടജാദ്രിയില്‍ ..)

—————————————————————————

Kudajadriyil Kudi Kollum Maheshwari…! Neelakkadambu (). (Prajeesh)

Leave a Comment