kattu vannu ninte kamukan vannu lyrics

കാറ്റു വന്നു നിന്റെ കാമുകൻ വന്നുMusic: ജി ദേവരാജൻ
Lyricist: ജി കെ പള്ളത്ത്
Singer: പി ജയചന്ദ്രൻ
Film/album: പാദസരംകാറ്റു വന്നു നിന്റെ കാമുകന്‍ വന്നു

കുന്നിന്‍ ചരുവിലോടക്കുഴലിലോണപ്പാട്ടു പാടും

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു

കുന്നിന്‍ ചരുവിലോടക്കുഴലിലോണപ്പാട്ടു പാടും

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു
കടവത്ത് നാണത്തിന്‍ കതിര്‍ചൂടി നീ നീല-

ക്കടമ്പുപോല്‍ അടിമുടി പൂത്തുനിന്നു

കവിതപോല്‍ ഈ ഗ്രാമഭംഗികള്‍ നിന്‍ മധുര

സ്വരരാഗമഞ്ജരിയില്‍ കുളിച്ചുനിന്നു

മുളവേണുപോലെ‍ നീ എന്‍ ചുണ്ടിലമർന്നപ്പോൾ

പുളകമായ് നീയെന്നില്‍ ഉണര്‍ന്നു വന്നു

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു

കുന്നിന്‍ ചരുവിലോടക്കുഴലിലോണപ്പാട്ടു പാടും

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു
ശരറാന്തല്‍ തിരിതാഴ്ത്തി ശരത്കാല യാമിനി

ശയനമുറി വാതില്‍ ചാരിനിന്നു

അതുവരെ തുറക്കാത്ത നിന്‍ കിളിവാതിലുകള്‍

ആദ്യമായ് എനിയ്ക്കു നീ തുറന്നുതന്നു

അരിമുല്ലവള്ളിപോല്‍ എന്നില്‍ നീ പടര്‍ന്നപ്പോള്‍

അനുഭവിച്ചറിഞ്ഞു നിന്‍ അംഗസൗരഭ്യം

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു

കുന്നിന്‍ ചരുവിലോടക്കുഴലിലോണപ്പാട്ടു പാടും

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു

കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു

Song: KAATTU VANNU… from Film: Paadasaram () – Original

Leave a Comment