karmukilvarnnante chundhil lyrics

കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽMusic: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്ര
Raaga: ഹരികാംബോജി
Film/album: നന്ദനംകാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍

ചേരുമോടക്കുഴലിന്റെയുള്ളില്‍

വീണുറങ്ങുന്നൊരു ശ്രീരാഗമേ നിന്നെ

പുല്‍കിയുണര്‍ത്താന്‍ മറന്നു കണ്ണന്‍ …
ഞാനെന്‍ മിഴിനാളമണയാതെരിച്ചും

നീറും നെഞ്ചകം അകിലായ് പുകച്ചും..

വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും

നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ

നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ

(കാര്‍മുകില്‍ )
നിന്റെ നന്ദന വൃന്ദാവനത്തില്‍

പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍..

വരുംജന്മത്തിലെങ്കിലും ശൗരേ..

ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍

നിന്റെ കാല്‍ക്കല്‍ വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍..

(കാര്‍മുകില്‍ )
കൃഷ്ണാ… കൃഷ്ണാ…. കൃഷ്ണാ….കൃഷ്ണാ…
കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍

ചേരുമോടക്കുഴലിന്റെയുള്ളില്‍…
________________________________________

Kaarmukil – Nandanam

Leave a Comment