കണ്ണിനു കുളിരാംMusic: അലക്സ് പോൾ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ചിത്ര
Film/album: തലപ്പാവ്കണ്ണിനു കുളിരാം കണ്ണാന്തളി നീ
മിന്നുംപൊന്നും ചാർത്തീല്ലേ
പട്ടും ചാന്തും ചാർത്തീല്ലേ
താഴ്വര തീർത്തൊരു തളിർമഞ്ചം തന്നിലായ്
താണിരുന്നാടേണ്ടേ താളത്തിലാടേണ്ടേ
ഏഴഴകോലും മഴവില്ലോ പൂക്കും
മേടുകൾ കാണാൻ മോഹമില്ലേ
പാലകൾ പൂക്കും വഴിയേ നിലാവിൽ
പാടുമൊരാളേ കാണുവാനോ
കാതരയായ് നീ കാത്തുനിന്നു
ആരറിയുന്നു ഒരു കാട്ടുപൂവിൻ
ആത്മാവിലാരോ പാടുമീണം
നീയൊരു പാവം കണികാണാ പൂവായ്
വീണലിയാനോ കൺതുറന്നു
ഈയിരുൾ കാട്ടിൽ നീ പിറന്നു