കളിവീടുറങ്ങിയല്ലോ – MMusic: കൈതപ്രം
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: ദേശാടനംകളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ ()
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം (കളിവീട്..)
ആ..ആ…ആ..
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
താരാട്ടു പാടിയാലെ ഉറങ്ങാറുള്ളൂ
ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ
കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ
കൈവിരൽ തുമ്പു പിടിച്ചേ നടക്കാറുള്ളൂ
അവൻ നടക്കാറുള്ളൂ
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി
ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി
എത്രയായാലുമെൻ എൻ ഉണ്ണിയല്ലേ അവൻ
വില പിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ ()
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം
കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ