ഇത്തിരി നാണം പെണ്ണിൻ കവിളിനുMusic: രവീന്ദ്രൻ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്ലതിക
Raaga: ശുദ്ധസാവേരി
Film/album: തമ്മിൽ തമ്മിൽഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ (ഇത്തിരി..)
മഗരി മഗരി സധസ സരിമ രിമപ മപധ
ധ സ ധ സ ധസരി മഗരി മഗ
ധ സ ധ സ ധസരി മഗരി മഗ
ധ സ ധ സ ധസരി )മഗരി മഗ
ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം
സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം… )
മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ
പുതു മൊട്ടിൻ കിങ്ങിണിയോടെ
ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ
തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം
നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ…. )
മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ
ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം
മാതൃകയാകാൻ മംഗളമരുളുന്നു
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ
ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ
മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ
ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ