Illimulam kadukalil lyrics

ഇല്ലിമുളം കാടുകളിൽMusic: ജി ദേവരാജൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: കെ എസ് ജോർജ്
Raaga: ശങ്കരാഭരണം
Film/album: മുടിയനായ പുത്രൻ (നാടകം )ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

 തെന്നലേ തെന്നലേ ()

അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

 തെന്നലേ തെന്നലേ ()

വെയില്‍ നിന്നു വിളയാടും നിഴലില്ലാ നിലമാണേ

നിവരാനും നേരമില്ലാ തെന്നലേ ()

ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ

ഇതുവഴി പോരുമോ നീ തെന്നലേ തെന്നലേ()  (ചില്ലിമുളം…)
അണിയുവാന്‍ തൂവേര്‍പ്പിൻ മണിമാല തന്നേക്കാം

അണയൂ നീ കനിവോലും തെന്നലേ ()

തരിവളച്ചിരി പൊട്ടും കുളിർകൈയ്യില്‍ ചന്ദനവും

പനിനീരും കൊണ്ടുവരൂ തെന്നലേ തെന്നലേ ()  (ചില്ലിമുളം…)

Chillimulam Kadukalil – KPAC Drama Songs.

Leave a Comment