ഹരേ സകലലോകനായക
ഗുരുവരകരം സുഖകരം ഭവതു മാ
മനോരമണ മഹിതകരുണ
(ഹരേ)
ഹരിമഹത്വമകമേ ഇനി
മറന്നിടൊല്ല മല്‍ഗുരോ
ഹേ വേണ്ട തൊഴുക നീ ഹിരണ്യനെ
തുണയിവനാപദിദൈവമെന്നത –
റിയാതെ ഞാനപകടനായേന്‍
ആരെയുമങ്ങിനിമേല്‍ അരിശ –
ത്തോടുമാചാര്യ അടികൂട്ടരുരറിയാമോ
ഇനിമേല്‍ ക്ഷമഹൃദി വരുമോ ഭോ
(ഹരേ)
ആദ്യന്തമേതുമില്ലാതുള്ളഖില –
നാഥനേ നൃപ പാദസേവ –
നഭ്രമമതിനാല്‍ മറന്നു കഷ്ടമേ
ദേവാദി ദേവനവന്‍
ദുരിതശാന്തി വരുത്തീടേണം
തിരുവടി പണിയുക പണിയുക
വരികള്‍ തിരുത്താം | See Lyrics in English