dooreyaanu keralam lyrics

ദൂരെയാണു കേരളംMusic: കെ ജെ യേശുദാസ്
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ആവണിത്തെന്നൽദൂരെ….ദൂ‍രെ…

ദൂരെയാണു കേരളം പോയ് വരാമോ

പ്രേമദൂതുമായ് തെന്നലേ പോയ് വരാമോ

അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം

എന്റെ അങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കണം കാണാം

(ദൂരെയാണു ….)
മാബലിയെ വരവേല്‍ക്കും നാടുകാണാം

പ്രാണപ്രിയയെന്നേ കാത്തിരിക്കും വീടുകാണാം

വീടു പോറ്റാന്‍ നാടു വിട്ട നാഥനേയോര്‍ക്കേ

കണ്ണീര്‍ വീണ പൂങ്കവിളുമായെന്‍ കാന്തയേ കാണാം.

കാന്തയേ കാണാം

(ദൂരെയാണൂ……..)
ഓണനാളില്‍ ഉണ്ണികള്‍ തന്‍ പൂവിളി കേള്‍ക്കാം

എന്റെ ഓമനക്കിടാവില്‍ നിന്നോരുള്‍വിളി കേള്‍ക്കാം

അച്ഛന്‍ വേണമോണമുണ്ണാന്‍ എന്നവന്‍ ചൊല്‍കേ

ചാരെ അശ്രുനീര്‍ വിളമ്പുമെന്റെ നാഥയേ കാണാം

നാഥയേ കാണാം
(ദൂരെയാണു…)

DOOREYAANU KERALAM…(SREEJAYA DIPU)

Leave a Comment