അരിമുല്ല വീഴും കാവിലാകെ മഞ്ഞു പെയ്യവേ
അരികത്തുവന്നു രാവിലെന്റെ രാഗപൌര്‍ണ്ണമി(അരിമുല്ല..)
മണിമുകിലിണ തൊട്ടാല്‍ നാണമേറും കൊച്ചുപൂങ്കവിള്‍
അതിലൊരു മധുകാവ്യം മെല്ലെയെഴുതി കുഞ്ഞു തെന്നലും
പാടിപ്പറക്കുമീ തുമ്പിക്കു ചൂടുവാന്‍
പൂവേകി നില്‍ക്കുമെന്‍ സുന്ദരിക്കായ്(പാടിപ്പറക്കുമീ…)
നിറമുള്ളൊരു പൂമുത്തം ഏകീടുവാന്‍
അരികത്തൊരു നക്ഷത്രം വന്നീടവെ
സഖി മെല്ലെ ഒളിച്ചേ പോയ് മഴമേഘമറിയാതെ
(അരിമുല്ല വീഴും….)
ആരും ഉറങ്ങുമീ യാമത്തിൽ ഏകനായ്
കാതോര്‍ത്തു നില്‍ക്കുമെന്‍ കണ്മുന്നിലായ്(ആരും..)
ഒരു വെള്ളരിപോലെന്റെ ചേതോഹരി
കണിവെച്ചു ചിരിക്കുമ്പോള്‍ കൈ നീട്ടി ഞാന്‍
സഖി നെഞ്ചിലുറങ്ങിപ്പോയ് പുലർകാലമറിയാതെ…
(അരിമുല്ല വീഴും….)
വരികള്‍ തിരുത്താം | See Lyrics in English