Movie : UnderWorld
Song : Arike Naam
Music : Yakzan, Neha
Lyrics : Santhosh Varma
Singer : Ramya Nambessan, Sachin Warrier
ദൂരം ഇടയിലില്ലെങ്കിലും
ഒരു ദൂരം വെറുതെ തോന്നുന്നുവോ
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം അണയും പോലെ
അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായ് വേണോ
ഇടയിൽ ഇത്രയുമൊരുദൂരം
ആരും താഴുകിയില്ലെങ്കിലും
കുളിരുതൂവാൻ അരികെ നിന്നോർമകൾ
പരിഭവങ്ങൾ പതിവായ്വന്നു മറകൾ നെയ്താലും
മറകളില്ലാ നാം തമ്മിൽ
മിഴികളേക്കാൾ മിഴിവേറുന്ന മിഴികൾ നീയായി
മിഴികളാക്കി എന്നെ നീയും
ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം അണയും പോലെ
അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായ് വേണോ
ഇടയിൽ ഇത്രയുമൊരുദൂരം
അരികെ നാം കഴിയുമ്പോൾ
അറിയാൻ വൈകിടുമനുരാഗം
അറിയാനായ് വേണോ
ഇടയിൽ ഇത്രയുമൊരുദൂരം