അന്നക്കിളി നീയെന്നിലെMusic: ജാസി ഗിഫ്റ്റ്
Lyricist: കൈതപ്രം
Singer: ജാസി ഗിഫ്റ്റ്
Raaga: ഷണ്മുഖപ്രിയ
Film/album: ഫോർ ദി പീപ്പിൾജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ()
അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു
കന്നിക്കിളി നീയെന്നിൽ പൊൻ തൂവൽ വീശി നിന്നു
അന്തിക്കടവത്തെ അമ്പിളിക്കൊമ്പിൽ
കള്ളിക്കുയിലായ് നീ പാടി
തുള്ളിത്തിരതല്ലും തുള്ളാരക്കാറ്റിൽ
മാനായ് മറിമാനായ് മാറി
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
സരിഗരിസനി സരിഗ സരിഗനിസനി സരി സരിഗമ () (അന്നക്കിളി…)
മിഴിയിൽ മിഴിയിൽ പൊഴിയുന്നൊരിന്ദ്രനീലം
മഴവിൽ നുകരുന്നൊരു സ്വപ്നം
കവിളിൽ കവിളിൽ മലരമ്പിനിന്ദ്രജാലം
പൊന്നായ് പൊഴിയും പ്രണയം
മുന്നാഴി മൊട്ടിലെന്റെ മുറം കവിഞ്ഞേ പോയ്
മൂവന്തി മൊട്ടിലെൻ കുടം നിറഞ്ഞൂ
അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ()
നടയിൽ നടയിൽ അരയന്നമെന്റെ മുൻപിൽ
അഴകിൽ ഇളനീർ മണിമൊഴികൾ
ആരും കണ്ടാലറിയാതെ നോക്കുമേതോ
രജനീ നദി തൻ അല നീ
ചുറ്റോടു ചുറ്റിലും ചുരത്തുന്ന വിണ്ണിൻ
ചിത്രാങ്കണത്തിലെ കതിർക്കണി നീ
അലിയാം നിന്നോടലിയാൻ ഇനി ഒരു നിമിഷം
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ
ജില്ലേലേ ജില്ലേലേ ജും തതകിട ജില്ലേലേ ()(അന്നക്കിളി…)