അംഗനാരസികനാംMusic: കെ രാഘവൻ
Lyricist: ഒ എൻ വി കുറുപ്പ്
Film/album: സൂത്രധാരൻ (നാടകം )അംഗനാരസികനാം അഞ്ജനക്കണ്ണൻ വാഴും
അൻപുറ്റ കോവിലിൻ തിരുനടയിൽ
നാദസ്വരത്തിൽ നിന്നു മംഗളം നേരും നാദ
മാധുരിയായൊഴുകിയല്ലോ നാദ
മാധുരിയായൊഴുകിയല്ലോ
മന്ദാക്ഷഭാരം കൊണ്ടോ
സൗവർണ്ണഭാരം കൊണ്ടോ
മംഗല്യവതിയവൾ കുനിഞ്ഞു നിന്നു
കണ്ണഞ്ചും നക്ഷത്രകന്യ തൻ കൈ പിടിച്ചു
മണ്ണിൽ നിന്നുയർന്നല്ലോ മണവാളൻ
പൊലി പൊലി തുമ്പപ്പൂവാലല്ലാ
പൊൻ മലമേടുകൾ പൂത്തിറങ്ങണ]
പൊൻ പൂവാൽ പൊലി പൊലിക
പണ്ടൊരു കുരുവിയെ
പട്ടുനൂൽ കൊണ്ട് കാലിൽ
ബന്ധിച്ച കഥയോർത്തു ചിരിച്ചതാരോ
പാതി കഴിച്ചു വെച്ച പാലും പഴവുമപ്പോൾ
പാവമാ കുരുവിക്കായ് കൊടുത്തതാരോ
അരിതിരിമുല്ലപ്പൂവാലല്ലാ
അന്തിപ്പൊൻ വെയിൽ വാരിത്തൂകൺന
പൊൻ പണത്താൽ പൊലി പൊലിക