Movie : 9
Song : Akale
Music : Shaan Rahman
Lyrics : Harinarayanan, Preeti Nambiar
Singer : Harib Hussain, Anne Amie
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ
കൊഴിയുകില്ല നമ്മളെന്നു നീ
പലകുറിയും കാതിലോതിയേ
അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ
മുകിലുകളിൽ മാരിവില്ലുപോൽ
ഞൊടിയിടയിൽ മാഞ്ഞുപോയി നീ
മിഴിനിറയെ നിന്റെ ഓർമ്മയെരിയവേ എവിടെ നീ
ഈ ജന്മമെന്തിനോ നീളുകയോ
ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ
നിൻ വിരഹമെന്നിലോ നീറുകയോ
എൻ മിഴിയിൽ തന്നെ നീ മൂടുകയോ
ഏറെ ജന്മമായ് കാത്തിരുന്നപോൽ
എന്റെ പാതയിൽ വന്നതാണു നീ
ജീവതാളമായ് മാറിയെങ്കിലും
മാഞ്ഞതെന്തിനോ ഒരു നാളിൽ
അകലെയൊരു താരകമായെന്നുയിരിന്നുയിരേ വരുമോ നീ
അഴകിലൊരു പുഞ്ചിരിയേകി നിറവും പകലും നിറയൂ നീ