അഭിനന്ദനം എന്റെ അഭിനന്ദനംMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: പി സുശീല
Raaga: വൃന്ദാവനസാരംഗ
Film/album: കരിനിഴൽഅഭിനന്ദനം എന്റെ അഭിനന്ദനം
സഖി നിന്റെ കവിളിന്മേൽ
ഒരു ചുംബനം ചുടുചുംബനം (അഭിനന്ദനം..)
ഇനിയേഴു ദിവസങ്ങൾ എഴുന്നൂറു സ്വപ്നങ്ങൾ
ഇതളിന്മേൽ ഇതൾ ചൂടുമനുഭൂതികൾ
കതിർമണ്ഡപത്തിലേക്കവയുമായ് നീ ചെന്നു
കയറുമ്പോളിതു കൂടി കൊണ്ടു പോകൂ
കൊണ്ടു പോകൂ (അഭിനന്ദനം..)
കുളിരോടു കുളിർ കോരി തളിരോടു തളിർ ചൂടി
ചിരി കൊണ്ട് ചിരി മൂടി പ്രണയാർദ്രയായ്
പ്രിയമന്ദിരത്തിലേക്കൊരു രാത്രി നീ ചെന്നു
കയറുമ്പോളിതു കൂടി കൊണ്ടു പോകൂ
കൊണ്ടു പോകൂ (അഭിനന്ദനം..)