ആയിരത്തിരി കൈത്തിരിMusic: ജി ദേവരാജൻ
Lyricist: വയലാർ രാമവർമ്മ
Singer: എസ് ജാനകിജിക്കി കോറസ്
Film/album: കടലമ്മഏലോ ഏലോ……
ആയിരത്തിരി കൈത്തിരി നെയ്ത്തിരി
അമ്മങ്കോവിലിൽ താലപ്പൊലി
താലപ്പൊലി താലപ്പൊലി
ധനുമാസത്തിലെ താലപ്പൊലി
ഏലോ …ഏലോ….
ഒന്നാം കുന്നിന്മേൽ അമ്പലക്കുന്നിന്മേൽ
പൊന്നിലഞ്ഞി പൂത്തല്ലോ
പൊന്നിലഞ്ഞി പൂപെറുക്കാൻ
പോരിൻപോരിൻ തോഴിമാരേ
(ആയിരത്തിരി…)
പൊന്നില്ലം കാട്ടിൽ പോകാല്ലോ
പൂവേലൊന്നുപറിക്കാലോ
പൂവേലൊന്നു പറിച്ചാലോ
ദേവിക്കു കൊണ്ടുക്കൊടുക്കാലോ
ദേവിക്കുകൊണ്ടുക്കൊടുത്താലോ പിന്നെ
മാവേലിനാട്ടിന്നു മാംഗല്യം
ഏലോ…ഏലോ…
(ആയിരത്തിരി…)