ആറ്റുവഞ്ചിക്കടവിൽ വെച്ച് | Aatuvanchikkaṭavil vechu lyrics

ആറ്റുവഞ്ചിക്കടവിൽ വെച്ച്

Music: ബി എ ചിദംബരനാഥ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: കായംകുളം കൊച്ചുണ്ണി

ആറ്റുവഞ്ചിക്കടവിൽ വെച്ച്

അന്നു നിന്നെ ഞാൻ കണ്ടപ്പോൾ

പാട്ടുവന്നതു പവിഴച്ചുണ്ടിൽ

പാതി നിർത്തിയതെന്താണ് – പാതി

നിർത്തിയതെന്താണ്

(ആറ്റുവഞ്ചി… )
തളിരു മരം ചോട്ടിൽ വച്ചു

തുളസിവെറ്റില നുള്ളുമ്പോൾ ()

വളകിലുക്കി വഴിയിലെന്നെ വിളിച്ചു

നിർത്തിയതെന്താണ് – വിളിച്ചു

നിർത്തിയതെന്താണ്

(ആറ്റുവഞ്ചി… )
വിരുന്നു വന്നപ്പോൾ അറയിൽ നിന്നും

വിരിഞ്ഞ താമര കണ്ണാലെ

ഒളിഞ്ഞു നോക്കി ഒരു പുതിയ

കഥ പറഞ്ഞതെന്താണ് -കഥ

പറഞ്ഞതെന്താണ്

(ആറ്റുവഞ്ചി… )
കാറ്റു വന്നെന്റെ കതകിൽ തള്ളുമ്പോൾ

ഓർത്തു ഞാൻ നിന്റെ കാലൊച്ച

കാട്ടുചെമ്പകം പൂത്തു നിൽക്കുമ്പോൾ

ഓർക്കും നിന്നുടെ പൂമേനി -ഓർക്കും

നിന്നുടെ പൂമേനി
പാട്ടിലെന്നെ പിടിച്ചു വച്ചതു

നാട്ടിലൊക്കെ പാട്ടായി ()

പട്ടു തട്ടവും ഇട്ടൊരുനാൾ

കൂടെ വരൂ കൂട്ടായി – കൂടെ

വരൂ കൂട്ടായി
ആറ്റുവഞ്ചിക്കടവിൽ വെച്ച്

അന്നു നിന്നെ ഞാൻ കണ്ടപ്പോൾ

പാട്ടുവന്നതു പവിഴച്ചുണ്ടിൽ

പാതി നിർത്തിയതെന്താണ് – പാതി

നിർത്തിയതെന്താണ്

AATTU VANCHI KADAVIL VACHU

Leave a Comment