ആത്മവിദ്യാലയമേMusic: ബ്രദർ ലക്ഷ്മൺ
Lyricist: തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍
Singer: കമുകറ പുരുഷോത്തമൻ
Raaga: ശാമFilm/album: ഹരിശ്ചന്ദ്രആത്മ വിദ്യാലയമേ
ആത്മ വിദ്യാലയമേ
അവനിയിൽ ആത്മ വിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം
അഴിനിലയില്ലാ ജീവിതമെല്ലാം
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആറടിമണ്ണിൽ നീറിയൊടുങ്ങും
ആത്മ വിദ്യാലയമേ
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ
തിലകം ചാർത്തി ചീകിയുമഴകായ്
പലനാൾ പോറ്റിയ പുണ്യശിരസ്സേ
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി
ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായി
ആത്മ വിദ്യാലയമേ
ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
ഇല്ലാജാതികൾ വേദ വിചാരം
ഇവിടെ പുക്കവർ ഒരു കൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവിൽ വൻ ചിത നടുവിൽ
ആത്മ വിദ്യാലയമേ
അവനിയിൽ ആത്മ വിദ്യാലയമേ