ആരൊരാൾ പുലർമഴയിൽMusic: വിദ്യാസാഗർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്സുജാത മോഹൻ
Raaga: തിലംഗ്
Film/album: പട്ടാളംആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്
ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്
പ്രണയമൊരു തീനാളം അലിയൂ നീ ആവോളം
പീലിവിടരും നീലമുകിലേ… ഓ ഓ
രാവേറെയായിട്ടും തീരേ ഉറങ്ങാതെ
പുലരുംവരെ വരവീണയിൽ ശ്രുതിമീട്ടി ഞാൻ
ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ
അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ
കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും
മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും
വിളിയ്ക്കാതെ വന്ന കൂട്ടുകാരി…
(ആരൊരാൾ)
പൂവിന്റെ പൊൻതാളിൽ ഞാൻ തീർത്ത ദീപങ്ങൾ
പ്രിയമോടെവന്നെതിർപാടുമെൻ കുയിലാണു നീ
മാറത്തു ഞാൻ ചാർത്തും പൂണൂലുപോലെന്നെ
പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ
മന്ത്രമായ് മയങ്ങീയെൻ നെഞ്ചിലെ നിലാശംഖിൽ
കുങ്കുമം കുതിർന്നു നിൻ ചുണ്ടിലെ ഇളം കൂമ്പിൽ
വിളിയ്ക്കാതെ വന്ന കൂട്ടുകാരാ….
(ആരൊരാൾ)
.