Aampallurampalathil aaraattu lyrics

ആമ്പല്ലൂരമ്പലത്തിൽ ആറാട്ട്Music: രഘു കുമാർ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Raaga: ഖരഹരപ്രിയ
Film/album: മായാമയൂരംആമ്പലൂരമ്പലത്തിൽ ആറാട്ട്

ആതിരപ്പൊന്നൂഞ്ഞാലുണർത്തു പാട്ട്

കനകമണിക്കാപ്പണിയും കന്നി നിലാവേ നിന്റെ

കടക്കണ്ണിലാരെഴുതി കാർനിറക്കൂട്ട് (ആമ്പല്ലൂരമ്പലത്തിൽ..)
നാഗഫണക്കാവിനുള്ളിൽ തെളിഞ്ഞു കത്തും

കല്വിളക്കിൻ സ്വർണ്ണനാളം നീയല്ലോ

കളമിട്ടു പാടുമെൻ കരളിന്റെ മൺകുടം

കൺപീലിത്തുമ്പിനാലുഴിയും നിൻ കൗതുകം  (ആമ്പല്ലൂരമ്പലത്തിൽ..)
ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും

ഞാറ്റുവേലപ്പെൺകിടാവേ നീയാരോ

അകത്തമ്മയായെന്റെ അകത്തളം വാഴുമോ

അഷ്ടപദീ ശ്രുതിലയം ആത്മാവിൽ പകരുമോ  (ആമ്പല്ലൂരമ്പലത്തിൽ..)
——————————————————————————————-

Leave a Comment