അകലങ്ങളിലെ അത്ഭുതമേMusic: എ ടി ഉമ്മർ
Lyricist: ഡോ പവിത്രൻ
Singer: കെ ജെ യേശുദാസ്
Film/album: മണ്ണ്അകലങ്ങളിലെ അത്ഭുതമേ
അറിയുമോ നീ അറിയുമോ
ഇവിടെ വീഴും കണ്ണുനീരിന്
കഥകള്‍ നീ അറിയുമോ
(അകലങ്ങളിലെ …)
ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ
കവിത രചിക്കാറുണ്ടോ ()
ഇവിടെ എരിയും ചിതയില്‍ നിന്നു നീ
തിരികള്‍ കൊളുത്താറുണ്ടോ
(അകലങ്ങളിലെ …)
ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ ()
മണിമാല കോര്ക്കാറുണ്ടോ
മുറിഞ്ഞു വീഴും ചിറകുകളേറി
പറന്നു പോകാറുണ്ടോ
(അകലങ്ങളിലെ …)