Aaghoshangalen thucheyyaam lyrics

വിശദവിവരങ്ങള്‍    വര്‍ഷം 1938    സംഗീതം കെ കെ അരൂര്‍ ,ഇബ്രാഹിം    ഗാനരചന മുതുകുളം രാഘവൻപിള്ള    ഗായകര്‍ പള്ളുരുത്തി ലക്ഷ്മി    രാഗം ശ്യാമ    ഹിന്ദുസ്ഥാനി രാഗം ഭാട്യറി  

(സാമം ആദിതാളം)

8

ആഘോഷങ്ങളെന്തു ചൊല്ലാം

ദിവ്യമാകും ഈ ദിനത്തില്‍

ഓണം…തിരുവോണം…

(ആഘോ)

ആബാലവൃദ്ധം ജനങ്ങള്‍

കുതൂഹലചിത്തരായി

താന്താങ്ങള്‍ തന്‍കൃത്യങ്ങളെ

ബുദ്ധിയോടെ നിര്‍വ്വഹിച്ചും

മാനസ സന്തുഷ്ടരായി

വിഹരിക്കും പുണ്യദിനം

ഓണം…തിരുവോണം…

(ആഘോ)

സര്‍വ്വാഭരണങ്ങളാലങ്കാര..ഭൂഷിതരാം കാമിനിമാര്‍…

ശാന്തരായു് വിലസീടുന്നു…മംഗളഗാനങ്ങള്‍ പാടി

കാമുകന്മാരോടുചേര്‍ന്നു…രമ്യമായി പലര്‍ത്തീടുന്നു

ഓണം…തിരുവോണം

(ആഘോ)

വരികള്‍ തിരുത്താം | See Lyrics in English

Leave a Comment