aa ganam ormakalayi lyrics

ആ ഗാനം ഓർമ്മകളായിMusic: മോഹൻ സിത്താര
Lyricist: കോട്ടയ്ക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി
Singer: കെ ജെ യേശുദാസ്
Film/album: വർഷങ്ങൾ പോയതറിയാതെആ ഗാനം ഓർമ്മകളായി…
ആ നാദം വേദനയായി…
ഉണരില്ലല്ലോ മോഹനരാഗം
അതിലോലം ആത്മാവു തേങ്ങി
പോകാം ഞാൻ ഓർമ്മകൾ മാത്രമായ് ഓ…

(ആ ഗാനം)

ആ മാനസവീണയിൽ… ആ സ്വരമാധുരിയിൽ ()
എന്നും ഞാനെന്നും രാഗമായെങ്കിൽ
ഇന്നും ഞാൻ നിന്നിൽ താളമായെങ്കിൽ
എന്തെല്ലാം മോഹിച്ചു ഞാൻ

(ആ ഗാനം)

ആ സാഗരതിരയും ആ വനജ്യോത്സ്നകളും ()
മൂകമായ് പാടി ശോകാർദ്രരാഗം
മൌനമായ് തേങ്ങി മാനസം വീണ്ടും
എന്തെല്ലാം ദാഹിച്ചു നാം

(ആ ഗാനം)

aCNIyMhJ_E

Leave a Comment