ആ ദിവ്യനാമം അയ്യപ്പാMusic: വി ദക്ഷിണാമൂർത്തി
Lyricist: ടി കെ ആർ ഭദ്രൻ
Singer: കെ ജെ യേശുദാസ്
Raaga: മോഹനം
Film/album: അയ്യപ്പഭക്തിഗാനങ്ങൾസ്വാമിയേയ്….
ശരണമയ്യപ്പാ()
ആദിവ്യനാമം അയ്യപ്പാ
ഞങ്ങൾക്കാനന്ദദായക നാമം
ആ മണിരൂപം അയ്യപ്പാ
ഞങ്ങൾക്കാപാദചൂഡമധുരം ()
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം ()
-ആ ദിവ്യനാമം…
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നെള്ളീടും
ഏറ്റുമാനൂരപ്പൻ മകനേ
ഏഴാഴികൾ തൊഴും പാലാഴിയില്‍ വാഴും
ഏകാക്ഷരീശ്വരി സുതനേ
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം ()
ആ ദിവ്യനാമം..
ആ പുണ്യമാം മല നിന്മല പൊൻ മല
ആശ്രിതര്‍ക്കഭയസങ്കേതം (
അതിലെ അനഘമാം പൊന്നമ്പലം പാരില്‍ ()
ആളും അദ്വൈതവിദ്യാലയം
അയ്യനയ്യപ്പസ്വാമിയേ
നീയല്ലാതില്ലൊരു ശരണം
-ആ ദിവ്യനാമം…
അയ്യനയ്യപ്പ സ്വാമിയേ
നീയല്ലാതില്ലൊരു ശരണം ()