Movie : Madhura Manohara Moham
Song: Thathana Thathana
Music: Hesham Abdul Wahab
Lyrics: B K Harinarayanan
Singer: K S Chithra
തത്തന തത്തന തത്തന നേരത്ത്
താണ് നോക്കണതെന്തേ
കൊത്തന കൊത്തന കൊത്തന
ചുണ്ടത്ത് ചോക്കണെന്താനേ
കത്തന കത്തന കത്തന പാടത്ത്
കാത്ത് നിക്കണതാരെ
മുത്തന മുത്തനതെന്തെടി നെഞ്ചത്ത്
ഓത് തത്തമ്മേ
പമ്മി പമ്മി പാൽ നിലാ വരവായല്ലോ
നീ കൊതിച്ച കാലമായെടി
തുള്ളി തുള്ളി
തത്തന തത്തന തത്തന നേരത്ത്
താണ് നോക്കണതെന്തേ
കൊത്തന കൊത്തന കൊത്തന
ചുണ്ടത്ത് ചോക്കണെന്താടീ
കനവുപോൽ കറുകകൾ നേർത്തുണരുന്നേ
ഇളവെയിൽ വഴികളിൽ ചായമിടുന്നേ
ഇതിലൂടെ നീയും പാറി വരൂലേ
ഇലവങ്കം പോകും മേടണയൂലെ
കളിചിരിയായി മൊഴികളുമായി
അരികെ വരുമോ നീ മെല്ലെ
തത്തന തത്തന തത്തന നേരത്ത്
താണ് നോക്കണതെന്തേ
കൊത്തന കൊത്തന കൊത്തന
ചുണ്ടത്ത് ചോക്കണെന്താടീ
നിനവിലേ പുഴയിലായി നീന്തി വരാലോ
കരളിലെ ചുമരിലായി പേരെഴുതാലോ
മുകിലമ്മക്കൂടിൻ നീലിമയാകേ
അതിരില്ലാ ദൂരം പോയി വരാലോ
മനമറിയും ഒരു തുണയായ്
അകമേ വരുമോ നീ മെല്ലെ
തത്തന തത്തന തത്തന നേരത്ത്
താണ് നോക്കണതെന്തേ
കൊത്തന കൊത്തന കൊത്തന
ചുണ്ടത്ത് ചോക്കണെന്താനേ
പമ്മി പമ്മി പാൽ നിലാ വരവായല്ലോ
നീ കൊതിച്ച കാലമായെടി
തുള്ളി തുള്ളി
തത്തന തത്തന തത്തന നേരത്ത്
താണ് നോക്കണതെന്തേ
കൊത്തന കൊത്തന കൊത്തന
ചുണ്ടത്ത് ചോക്കണെന്താനേ