Movie : Janaki Jaane
Song : Thaarake
Music : Sibi Mathew Alex
Lyrics : Vinayak Sasikumar
Singer : Vineeth Sreenivasan
താരകേ തനു തളരരുതേ
താനെ നിൻ മിഴി നിറയരുതേ
തീരവും തിരഞൊറിവുകളും
കാലവും തുണയരുളുകയായ്
വീണ്ടും സ്വപ്നം കാണും നേരമായ്
അകലെ മറയും നിറനോവിൻ കണം
സ്മൃതിതൻ കനലാറും സകലം
ഇനിയും പുലരും പുതു സൂര്യോദയം
നിറയും ചിരിതീരാ മധുരം
വിദൂരമാം പരിചിതവഴികൾ
വരാനിതാ തണലുകൾ മെനയേ
നിരാശതൻ മറവിരുളുകളിൽ
പ്രതീക്ഷതൻ കിരണവുമണയേ
താനേ നീ നിൻ വാഴ്വിൻ പുതുവരി എഴുതൂ
വാനോളം മോഹം നേടൂ
ആകവും മുഖവും ഒളിതൂകും സ്വയം
കദനം വഴിമാറും നിമിഷം
ഉണരാൻ ഉയരാൻ ചിറകേകും മനം
തുടരൂ ഇനി നീ നിൻ നടനം
താരകേ തനു തളരരുതേ
താനെ നിൻ മിഴി നിറയരുതേ
തീരവും തിരഞൊറിവുകളും
കാലവും തുണയരുളുകയായ്
വീണ്ടും സ്വപ്നം കാണും നേരമായ്
അകലെ മറയും നിറനോവിൻ കണം
സ്മൃതിതൻ കനലാറും സകലം
ഇനിയും പുലരും പുതു സൂര്യോദയം
നിറയും ചിരിതീരാ മധുരം