പറവകൾ വരാതായ | Paravakal Lyrics

Movie : 19(1)(a)
Song   : Paravakal
Music : Govind Vasantha
Lyrics  : Anwar Ali
Singer :  Chinmayi

പറവകൾ വരാതായ
പാഴ്മരച്ചില്ലപോലിവൾ

അനാഥമേതോ കൊടുങ്കാ-
റ്റണയുമാറൊരാൾ
ഇവളിലാണ്ട പോൽ

ഇതേവരേയും തുറക്കാത്തോ-
രതീതവാതിലിതാ താനേ തുറന്ന പോലെ
വെളിച്ചമുള്ളിൽ കടന്നപോലേയിതാ
ആരേ എൻ 

അരികത്തായ് വിദൂരനായ്,
രൂപമാർന്ന വിൺലിപികളായൊരാൾ 

ദൂരേ…ദൂരേ…
നീയേകാന്തനായ്…
കൂടേ…കൂടേ…
ഞാൻ നിൻ ചാരേ..
ദൂരെ വിണ്ണിൽ നീ കുറിച്ച
കറുകറെക്കാർമേഘം
താഴെ മണ്ണിൽ നീ കുടിച്ച
കഠിനകാകോളം

Leave a Comment