Movie : Aviyal
Song : Maname
Music : Sankar Sharma
Lyrics : Maathan
Singer : Maathan
മനമേ.. നീ തിരികെപ്പായും വഴിയെ വീഴുന്നൂ…
മയിലേ… നിന്നിണയായ് ഉയരെപ്പാറാൻ വന്നൂ ഞാൻ…
കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ മനം വരണ്ടഭൂവു പോൽ…
ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ…
വരൂ വരൂ വരൂ വരൂ…
മനമേ.. നീ തിരികെപ്പായും വഴിയെ വീഴുന്നൂ…
മയിലേ… നിന്നിണയായ് ഉയരെപ്പാറാൻ വന്നൂ ഞാൻ…
പാതി ജീവൻ പാടെ മാറ്റും വ്യർത്ഥസ്വപ്നങ്ങൾ …
ആകെയുള്ളോരായ്യുസ്സിന്റെ ജന്മശാപങ്ങൾ …
തിരയുമീ കൂരിരുളിൽ…
ഇരുളുമീ രൂപമതിൽ…
നനയുമെൻ പ്രാണനിതിൽ…
ഇടിയുമീ പാനമതിൽ….
തിരിയുടെ അവസാന നാളം വരെ…
നീറുമോർമ്മകൾ നീണ്ടുപോകും വരെ…
കനൽ എഴും നിഴൽ വീഴും
തിരി കെടാതെ നീറുമെൻ മനം വരണ്ടഭൂവു പോൽ…
ഒരു നേർത്ത ചാലിൽ വീശുവാൻ വരൂ…
വരൂ വരൂ വരൂ വരൂ…
മനമേ.. നീ തിരികെപ്പായും വഴിയെ വീഴുന്നൂ…
മയിലേ… നിന്നിണയായ് ഉയരെപ്പാറാൻ വന്നൂ ഞാൻ…