Movie : Janaki Jaane
Song : Maayunnuvo
Music : Sibi Mathew Alex
Lyrics : Joe Paul
Singer : Sooraj Santhosh
മായുന്നുവോ പകലെ താഴുന്നുവോ പതിയെ
നീളുന്നൊരീ വഴിയിൽ സായാഹ്നമായി
നൂറായിരം മൊഴികൾ തേടാനൊരേ ശരികൾ
തീരുന്നുവോ ഒടുവിൽ മൗനങ്ങളായ്
തിരിയൂതി നിന്ന കാറ്റിനെ
മിഴിദൂരെ മാറ്റി നീങ്ങവെ
നേരിന്റെ നാവുള്ളിലാടാതെ നീ നാളമേ…
ഋതു മാറി വന്ന വേനലിൻ
കനലേറിടുന്ന നേരവും
നോവിന്റെ മൺകോണിൽ വാടാതെ നീഹാരമേ…
പോയി മറയും കരിരാനിഴലിൽ
ഓർമ്മകളാൽ വെറുതേ എരിയാ… നാരെഴുതും അറിയാകഥയിൽ പാഴ്വരിയായി പിടയും ഇനി നീ
തിരമായ്ക്കുമേതു നാളിലും
മുറിവേറ്റു വീണ തീരമേ
കാലങ്ങൾ പോയാലും യാതൊന്നും ഓർക്കാതെ നീ…