കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ് | Katt Katt Poonkatt Lyrics

Song Titleഎം ജി രാധാകൃഷ്ണൻ
Lyricistഎസ് രമേശൻ നായർ
Singerഎം ജി ശ്രീകുമാർ
Film/Albumഅച്ഛനെയാണെനിക്കിഷ്ടം

കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്
ഊഞ്ഞാലാടും കാറ്റേ പോരാമോ
ഉണ്ണിക്കൊരു മുത്തം നൽകാമോ
പൂവിന്റെ നാള് രേവതി
സ്നേഹിക്കുവാനെനിക്കാരിനി
എൻ താമരമൊട്ടേ ആരാരോ
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്

ആലിലത്തൊട്ടിലിൽ നീലവർണ്ണം
വനമാലയ്ക്ക് പുണ്യമായ് ഓടിവായോ
ആശിച്ച പീലിപ്പൂ ചൂടിവായോ
അമ്മയ്ക്കാനന്ദ കണ്ണുനീരായി വായോ
മിഴിയിൽ പൊന്നമ്പിളി വെട്ടം
കിളികൾക്കും നിന്നോടിഷ്ടം
മണിമുറ്റം പോലും ഗോകുലം
അണയാത്ത ദീപമായി നീ
തെളിയുന്നൂ പാൽച്ചിരിയിൽ
തലയിൽ ഞാൻ വെയ്ക്കുകയില്ല
താഴത്തും വെയ്ക്കുകയില്ല
തങ്കനിലാവേ നീയുറങ്ങിയോ
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്

കണ്ണുനീർത്തുമ്പിക്ക് പാട്ടു തന്നു
നിറവിണ്ണിനു താരകപൂക്കൾ തന്നു
മോഹിച്ച ജീവിതപ്പീലി തന്നു
എന്റെ പ്രാണന്റെ പൈയ്യിന് പാൽ ചുരന്നു
ഇനിയെന്തിനു മറ്റൊരു മോഹം
നിറനിറയുകയാണീ ജന്മം
പൊഴിയുന്നൂ മേഘം മോഹനം
മണിനീലവർണ്ണമായി നീ
മറയുന്നു വേദനയിൽ
ഒരു പാട്ടിൽ ഒതുങ്ങില്ലല്ലോ
ഹൃദയത്തിൻ കടലലയല്ലോ 
അമ്പാടിപ്പൂവേ നീയുറങ്ങിയോ

കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്
പൂവിന്റെ നാള് രേവതി
സ്നേഹിക്കുവാനെനിക്കാരിനി
എൻ താമരമൊട്ടേ ആരാരോ
കാറ്റ് കാറ്റ് കാറ്റ് പൂങ്കാറ്റ്
കാണാക്കൊമ്പിൽ കാറ്റിൻ ഊഞ്ഞാല്

Leave a Comment