Movie : Journey of love 18+
Song : Kaanal Kinaave
Music : Christo Xavier
Lyrics : Vinayak Sasikumar
Singer : Christo Xavier
കനൽ കിനാവേ
എങ്ങും പോകാതെ
എന്നിൽ പെയ്യാതെ നീയാം ഒരാളിൽ
മനം ആഴ്ന്നീടവേ
തീരാ വിചാരം നദിയായ് മെല്ലേ
എൻ നിശാ സ്വകാര്യമേ
പൊൻ പകൽ പ്രകാശമേ
നീയേ കെടാതേ വഴി കാട്ടിടവേ
ഓരം വിടാതേ തുണചേരുന്നേ
താനാകെ ആരോരും കാണാതെ വെക്കും മെയ്യോ ഞാനല്ലേ
ഓർക്കാതെ ആരോമൽ പൂങ്കാറ്റായ് മൂടും കൈകൾ നീയല്ലേ
എൻ നിശാ സ്വകാര്യമേ
ഉൾ തൊടും പ്രകാശമേ
നീയേ കെടാതേ വഴി കാട്ടിടവേ
ഓരം വിടാതേ തുണചേരുന്നേ
കരളിൻ അകമേ കനക ലിപിയാൽ ഒരുനാൾ എഴുതും അനഘ വരിയായി
തെളിയും വരമേ യാത്ര പറയാം അകലെ..അകലെ പാറി മറയാം
കാറ്റും കടലും ഏഴു കരയും
എതിരായി പതിരായ് മാറിയാലും
ചിരിയാൽ തുടരാം സ്നേഹ വഴിയേ…
നീയാം ഒരാളിൽ മനം ആഴ്ന്നീടവേ
തീരാ വിചാരം നദിയായ് മെല്ലെ
നിൻ മുഖം നിലാ മുഖം
കൺകളിൽ തരും സുഖം
എൻ ഉയിർ ഉടൽ നലം മാറി ഞാൻ ദിനം സ്വയം
ഉഷസ്സിൻ മടിയിൽ പൂത്ത മലരേ
ഇതളിൽ മുകരാൻ കാത്തു കഴിയും
തളരാ പിരിയാ നെഞ്ചം ഇവനേ..
നീയേ കെടാതേ വഴി കാട്ടിടവേ
ഓരം വിടാതേ തുണചേരുന്നേ