Movie : Janaki Jaane
Song : Chembarathi Poo
Music : Kailas
Lyrics : Engandiyoor Chandrasekharan
Singer : Madhuvanthi Narayan
ചെമ്പരത്തിപ്പൂ വിരിയണ നാട് ഈ നാട്
ചെമ്പട്ടും ചുറ്റിയൊരുങ്ങിയ കാവുംണ്ടെ
കാൽച്ചിലമ്പിൻ കഥയറിഞ്ഞേ ദൂരേ… നിന്നേ…
കാലങ്ങൾ കാത്തു കൊരുത്തൊരു കഥയേ…റെയുണ്ടേ
ആലിൻ തുഞ്ചത്തല്ലോ കിളി പാടും കൂടും ആട്ടോo
പാലപ്പൂവിൻ ചോടുംകൂടിയാടും തുടി തോറ്റം
ചേലൊത്തൊരു പെണ്ണിൻ പൂവിനു ആരോടാണോ മോഹം
തെന്നി തെന്നി കായൽ കാറ്റും നെഞ്ചം തട്ടി താനേ പായും
താനാരോ തന്താനോ തക തത്തിനധോം തന്താനോ
വാഴപ്പൂവിൻ അണ്ണാർക്കണ്ണൻ തേനും തേടിയിരിപ്പൂ
മേലേക്കൊമ്പിൽ പുന്നാരക്കിളി പാട്ടും പാടിയിരിപ്പൂ
കാണെ കാണെ മാനത്തെത്തി അമ്പിളി താരകൾ കൂടെ
ആരോ പാടും പാട്ടും കൂട്ടും തീരം തേടിയല്ലോ
തിര പറയണ കഥയും
നുര പതയണ നോവും
അലയിളകണ മനമലിയണ താരും മീട്ടും മണ്ണിൻ താളല്ലോ
താനാരോ തന്താനോ തക തത്തിനധോം തന്താനോ
ചെമ്പരത്തിപ്പൂ വിരിയണ നാട് ഈ നാട്
ചെമ്പട്ടും ചുറ്റിയൊരുങ്ങിയ കാവുംണ്ടെ
കാൽച്ചിലമ്പിൻ കഥയറിഞ്ഞേ ദൂരേ… നിന്നേ…
കാലങ്ങൾ കാത്തു കൊരുത്തൊരു കഥയേ…റെയുണ്ടേ
ആലിൻ തുഞ്ചത്തല്ലോ കിളി പാടും കൂടും ആട്ടോo
പാലപ്പൂവിൻ ചോടുംകൂടിയാടും തുടി തോറ്റം
ചേലൊത്തൊരു പെണ്ണിൻ പൂവിനു ആരോടാണോ മോഹം
തെന്നി തെന്നി കായൽ കാറ്റും നെഞ്ചം തട്ടി താനേ പായും
താനാരോ തന്താനോ തക തത്തിനധോം തന്താനോ